നിരീക്ഷണത്തിൽ കഴിയവെ മരിച്ച കോഴിക്കോട് പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിരീക്ഷണത്തിൽ കഴിയവെ മരിച്ച കോഴിക്കോട് പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് നിരീക്ഷണത്തിൽ കഴിയവെ മരിച്ച പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധന നെഗറ്റീവായിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. നേരത്തെ കല്ലായിയിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഇവർക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഗർഭിണിയുടെ നാല് ബന്ധുക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

കൊച്ചിയിലെ കൊവിഡ് ക്ലസ്റ്ററായ കരുണാലയം മഠത്തിലെ ഒരു അന്തേവാസി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കരുണാലയത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്.

Share this story