കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുന്നു; 1.59 കോടി കവിഞ്ഞു

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുന്നു; 1.59 കോടി കവിഞ്ഞു

ഭീതിയും ആശങ്കയും പരത്തി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം ഒരുകോടി അമ്പത്തൊമ്പത് ലക്ഷം കവിഞ്ഞു. 641,868 പേരാണ് ഇതുവരെ മരണമടഞ്ഞത്. 97 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പുതുതായി 76,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,248,304 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,027,641 ആയി.

ബ്രസീലിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 58,000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,348,200 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 85,385 ആയി. 1,592,281പേര്‍ സുഖം പ്രാപിച്ചു.

Share this story