കാസർകോട് കടുത്ത ആശങ്ക; വരനും വധുവുമടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്

കാസർകോട് കടുത്ത ആശങ്ക; വരനും വധുവുമടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്

കാസർകോട് ആശങ്ക രൂക്ഷമാക്കി കൊവിഡ് വ്യാപനം. ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ വരനും വധുവും ഉൾപ്പെടുന്നു

ചെർക്കള സ്‌കൂളിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും രോഗലക്ഷണം പ്രകടമായാൽ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും ജില്ലാ കലക്ടർ സജിത് ബാബു അറിയിച്ചു

കൊവിഡ് മാനദണ്ഡം പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. ഇതുസംബന്ധിച്ച നിർദേശം ജില്ലാ കലക്ടർ പോലീസിന് നൽകി.

Share this story