24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് ബാധ; 705 പേർ കൂടി മരിച്ചു

24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് ബാധ; 705 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 13,85,522 ആയി ഉയർന്നു. 705 പേർ കൂടി ഈ സമയത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 32,063 ആയി ഉയർന്നു.

4.67 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 8.85 ലക്ഷം പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 9521 പേർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചു. 257 പേർ മരിച്ചു. സംസ്ഥാനത്തെ കൊവഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമെത്തി.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 2.06 ലക്ഷമായി. 89 പേർ ഇന്നലെ മരിച്ചതോടെ മരണസംഖ്യ 3409 ആയി ഉയർന്നു. ഡൽഹിയിൽ 1.29 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3806 പേരാണ് മരിച്ചത്.

ഗുജറാത്തിൽ 54626 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2300 പേർ മരിച്ചു. കർണാടകയിൽ 90,942 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 5072 പേർക്കാണ് രോഗബാധ. ആകെ മരണസംഖ്യ 1796 ആയി.

Share this story