ഇന്ന് രണ്ട് മരണം: കൊവിഡ് ബാധിച്ച് കാസർകോട്, മലപ്പുറം സ്വദേശികൾ മരിച്ചു

ഇന്ന് രണ്ട് മരണം: കൊവിഡ് ബാധിച്ച് കാസർകോട്, മലപ്പുറം സ്വദേശികൾ മരിച്ചു

കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണങ്ങൾ. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കാസർകോട് കുമ്പള സ്വദേശിയുമാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ മരിച്ചത്. 71 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ജൂലൈ 19ന് കൊവിഡ് സ്ഥിരകീരിച്ചു. 21ാം തീയതി മുതൽ വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയയും ശ്വാസതടസ്സവും പ്രമേഹവുമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുമ്പള സ്വദേശി അബ്ദുൽ റഹ്മാൻ മരിച്ചത്. 70 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു

Share this story