കോട്ടയത്തും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് നാലാമത്തെ കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു

കോട്ടയത്തും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് നാലാമത്തെ കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന 83കാരൻ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത നാലാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 63 ആയി.

കാസർകോട്, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസർകോട് കുമ്പള സ്വദേശി ആരിക്കാടി അബ്ദുൽ റഹ്മാൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി പള്ളൻ വീട്ടിൽ വർഗീസും ഇന്ന് ചികിത്സയിലിരിക്കെ മരിച്ചു

Share this story