ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി; കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്
കൊവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ശിവരാജ് സിംഗ് ചൗഹാൻ പരിശോധനക്ക് വിധേയനാകുകയായിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധാന ഫലം നെഗറ്റീവാണ്. എങ്കിലും മുൻകരുതലെന്ന നിലയിൽ ഇവർ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയും. തങ്ങളുമായി ബന്ധപ്പെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ തുടരണമെന്ന് ചൗഹാന്റെ കുടുംബം ആവശ്യപ്പെട്ടു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
