ആശ്വാസവും ഒപ്പം ആശങ്കയും: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; 745 പേർക്ക് രോഗമുക്തി

ആശ്വാസവും ഒപ്പം ആശങ്കയും: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്; 745 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇന്ന് 702 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 745 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

വിദേശത്ത് നിന്നുമെത്തിയ 75 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 91 പേർക്കും രോഗം സ്ഥിരീകരിച്ചു. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി 61 വയസ്സുള്ള മുഹമ്മദ്, കോട്ടയം സ്വദേശി 85കാരനായ ഔസേഫ് ജോർജ് എന്നിവരാണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തുപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53

24 മണിക്കൂറിനകം 18,417 സാമ്പിളുകളാണ് പരിശോധിച്ചത്. 1,55,148 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്താകെ 19,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9611 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Share this story