അകലാതെ ആശങ്ക: 24 മണിക്കൂറിനിടെ 49,931 പേർക്ക് കൂടി കൊവിഡ്, 708 മരണം

അകലാതെ ആശങ്ക: 24 മണിക്കൂറിനിടെ 49,931 പേർക്ക് കൂടി കൊവിഡ്, 708 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.35 ലക്ഷമായി

708 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ കൊവിഡ് മരണം 32,771 ആയി ഉയർന്നു. 4,84,114 പേരാണ് ചികിത്സയിൽ കഴിയുന്നത്. 9,17,568 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ആന്ധ്ര സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്

മഹാരാഷ്ട്രയിൽ ഇന്നലെ 9431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,75,799 ആയി ഉയർന്നു. 267 പേർ ഇന്നലെ മരിച്ചു. 2,13,238 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ഇന്നലെ 6986 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 85 പേർ ഇന്നലെ മരിച്ചു. 2,13,723 പേരാണ് ഇതിനോടകം മരിച്ചത്. 3494 പേർ സംസ്ഥാനത്താകെ മരിച്ചു.

 

Share this story