തിരുവനന്തപുരത്ത് ലോക്ക് ഡൗൺ തുടരും; നിലവിൽ 2723 കൊവിഡ് രോഗികൾ

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ തുടരും; നിലവിൽ 2723 കൊവിഡ് രോഗികൾ

തിരുവനന്തപുരത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 161 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 65 പേരാണ് രോഗമുക്തി നേടിയത്.

ഗുരുതര സാഹചര്യം തുടരുന്നതിനാൽ ലോക്ക് ഡൗൺ തുടരും. ഇളവ് നൽകണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണിൽ തീരുമാനമെടുക്കും. നിലവിൽ 2723 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

11 പേർ ഐസിയുവിലും ഒരാൾ വെന്റിലേറ്ററിലുമാണ്. ലാർജ് ക്ലസ്റ്ററായ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹച്യമുണ്ട്. ലാർജ് ക്ലസ്റ്ററിൽ 1428 പരിശോധനകൾ ഇന്നലെ നടത്തി. 35 എണ്ണം പോസിറ്റീവായി. പാറശാല, പൊഴിയൂർ എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

 

Share this story