പരിയാരം മെഡിക്കൽ കോളജിലെ ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44 പേർക്ക്

പരിയാരം മെഡിക്കൽ കോളജിലെ ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 44 പേർക്ക്

പരിയാരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് ഏഴ് പേർക്ക് കൂടി മെഡിക്കൽ കോളജിൽ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 44 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യൻസ്, ഫാർമിസ്റ്റ് എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 150 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ വിവിധ രോഗങ്ങൾക്കായി ചികിത്സക്കെത്തിയ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് കണ്ടെത്തിയ ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗം ആളുകൾക്കും ലക്ഷണമുണ്ടായിരുന്നില്ല

Share this story