ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്റെ ഭരണ നിര്‍വഹണ സംഘത്തിലെ ഉന്നതനായ ഒ ബ്രിയനാണ് കോവിഡ് സ്ഥിരീകരിച്ചത്.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായും സുരക്ഷിതമായ കേന്ദ്രത്തിലിരുന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ രോഗം പടരാനുള്ള സാധ്യതയില്ലെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളിലാതെ തുടരുന്നുണ്ടെന്നും പ്രസ്താവനയില്‍ വൈറ്റ് ഹൗസ് അറിയിച്ചു.

പ്രസിഡന്റുമായി സ്ഥിരമായി ബന്ധപ്പെടുന്ന ഒ ബ്രിയന്‍ അവസാനമായി എപ്പോഴാണ് അദ്ദേഹവുമായി അടുത്തു പെരുമാറിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരും ജൂലായ് 10ന് മിയാമിയിലെ യു എസ് സതേണ്‍ കമ്മാന്റ് സന്ദര്‍ശിക്കുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതാണ് അവസാനത്തെ പൊതുപരിപാടി.

ഞായറാഴ്ച മാത്രം 59737 പുതിയ കോവിഡ് കേസുകളാണ് യു എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. നെവാദ, ടെക്‌സാസ്, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏഴു ദിവസങ്ങളിലെ രോഗബാധയുടെ ശരാശരി വര്‍ധനവിലേക്കാണ് പോയത്. 1,43,000 പേരാണ് ഇതിനകം യു എസില്‍ മരിച്ചത്. ലോകത്തിലെ ആകെ മരണങ്ങളുടെ അഞ്ചിലൊന്നാണിത്.

Share this story