വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് ചാലുങ്കൽ ചക്രപാണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസ്സായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇന്നലെ ആലപ്പുഴയിൽ മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കുത്തിയതോട് സ്വദേശി പുഷ്‌കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ(75) എന്നിവരാണ് മരിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
