തിരുവനന്തപുരത്തെ സ്ഥിതി അതിരൂക്ഷം; ടെസ്റ്റ് ചെയ്യുന്ന 18 പേരിൽ ഒരാൾക്ക് രോഗം

തിരുവനന്തപുരത്തെ സ്ഥിതി അതിരൂക്ഷം; ടെസ്റ്റ് ചെയ്യുന്ന 18 പേരിൽ ഒരാൾക്ക് രോഗം

തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പൊതുസ്ഥിതിയെടുത്താൽ 12 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവായി മാറുന്നുവെന്നാണ് കണക്ക്. കേരളത്തിൽ ഇത് 36ൽ ഒന്നാണ്. തിരുവനന്തപുരത്ത് 18 പേരിൽ ഒന്ന് എന്നാണ് കണക്ക്

മേനംകുളം കിൻഫ്രാ പാർക്കിൽ 300 പേരെ പരിശോധിച്ചതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. തീരദേശത്തിന് പുറമേ പാറശ്ശാല, കുന്നത്തുകാൽ, പട്ടം, ബാലരാമപുരം, കാട്ടാക്കട എന്നിവിടങ്ങളിലും രോഗബാധയുണ്ട്. ഇത് വരെ 39,809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് തിരുവനന്തപുരത്ത് ചെയ്തത്.

സമൂഹവ്യാപനമറിയാൻ 6982 സെൻറിനൽ സാമ്പിൾ ടെസ്റ്റുകളും ചെയ്തു. ഇന്നലെ 789 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളും നൂറോളം പൂൾഡ് സെൻറിനൽ ടെസ്റ്റുകളുമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story