ജീവനക്കാരന് കൊവിഡ്; എറണാകുളം ആർ ടി ഒ ഓഫീസ് താത്കാലികമായി അടച്ചു

ജീവനക്കാരന് കൊവിഡ്; എറണാകുളം ആർ ടി ഒ ഓഫീസ് താത്കാലികമായി അടച്ചു

എറണാകുളം കലക്ടറേറ്റിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർ ടി ഒ ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആർ ടി ഒ ഓഫീസ് താത്കാലികമായി അടച്ചിട്ടു

മോട്ടോർ വാഹനവകുപ്പ് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച വരെ ഇദ്ദേഹം ജോലിയിൽ ഉണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടുപിടിക്കാൻ നടപടികൾ ആരംഭിച്ചു.

Share this story