ശരിയായ സമയത്ത് തീരുമാനങ്ങളെടുത്തു; കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്ന് പ്രധാനമന്ത്രി

ശരിയായ സമയത്ത് തീരുമാനങ്ങളെടുത്തു; കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളാണ് കൊവിഡ് പ്രതിരോധത്തില്‍ രാജ്യമെടുത്തതെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിചങ്ങളിലെ കൊവിഡ് ടെസ്റ്റിംഗ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊവിഡ് മരണനിരക്കില്‍ മറ്റു രാജ്യങ്ങളെക്കാൾ താഴ്ന നിലയിലാണ് ഇന്ത്യ. രോഗമുക്തിനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇതു ദിനംപ്രതി മെച്ചപ്പെടുന്നുണ്ട്. വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പോരാളികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. രാജ്യത്ത് നിലവില്‍ 11,000ല്‍ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Share this story