വയനാട് തവിഞ്ഞാലിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട് തവിഞ്ഞാലിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 50 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവർക്കും ബന്ധുക്കൾക്കുമാണ് രോഗബാധ

ഇതോടെ തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിയന്ത്രണം ശക്തമാക്കി. വയനാട് ജില്ലയിൽ ഇന്നലെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 49 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

 

Share this story