ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു

പാട്‌ന: ബിഹാര്‍ സിിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് (76) കൊവിഡ് ബാധിച്ച് മരിച്ചു. ബിഹാറിലെ ഖഗരിയ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്.

ജൂലൈ 26ന് കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യനാരായണ്‍ സിങ്ങിനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പാട്‌ന എയിംസിലേക്ക് മാറ്റിയിരുന്നു.

ബിഹാര്‍ നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്.

Share this story