സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. കാന്‍സര്‍ രോഗിയായിരുന്നു രാജം എസ് പിള്ള. ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്‌ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പെരുമ്പാവൂരിന് സമീപം ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അപകടത്തിൽ മരിച്ചയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചു പൊലീസുകാർ ക്വാറന്‍റീനിലാണ്.

Share this story