മഹാരാഷ്ട്രയില്‍ 7760 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 4.57 ലക്ഷം പിന്നിട്ടു

Share with your friends

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 457956 ആയി. പുതുതായി 7760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 300 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 16142 ആയി വര്‍ധിച്ചു.

12326 പേര്‍ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. 299356 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 142151 പേര്‍ നിലവില്‍ ചികിത്സയിലാണ്.

പൂനെയിലും താനെയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. പൂനെയില്‍ 98876 പേര്‍ക്കും (ഇന്ന് 2207 പേര്‍ക്ക്) താനെയില്‍ 98216 പേര്‍ക്കും (ഇന്ന് 873) ഇതുവരെ രോഗം ബാധിച്ചു. ഇന്ന് 709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 118115 ആയി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-