യു.എ.ഇ.യിൽ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സൗദിയിൽ 1389 പേർക്ക് കൊവിഡ്

യു.എ.ഇ.യിൽ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സൗദിയിൽ 1389 പേർക്ക് കൊവിഡ്

യുഎഇ/സൗദി: യു.എ.ഇ.യിൽ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ രോഗികൾ 61,606 ആയി.അതിൽ 55,385 പേർ രോഗമുക്തി നേടി. പുതുതായി 295 പേരാണ് രോഗമുക്തരായത്. രണ്ടുപേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 353 ആയി.

സൗദി അറേബ്യയിൽ ഇന്ന് 1389 പേരിൽകൂടി പുതുതായി രോഗം റിപ്പോർട്ട് ചെയ്തു. അതേസമയം, 1626 പേർ രോഗമുക്തി നേടി. 36 പേരാണ് മരിച്ചത്. ആകെ മരണം ഇതോടെ 3020-ലെത്തി. ആകെ രോഗബാധിതർ 2,82,824 പേരാണ്. ഇതിൽ 2,45,314 പേർ രോഗമുക്തരായി. 34,490 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 1991 പേരുടെ നില ഗുരുതരമാണ്.

Share this story