ഇന്ന് സൗദിയിൽ 1428 പേർക്ക് കൂടി​ കോവിഡ്; രോഗബാധിതരുടെ എണ്ണം 2,88,690 ആയി

ഇന്ന് സൗദിയിൽ 1428 പേർക്ക് കൂടി​ കോവിഡ്; രോഗബാധിതരുടെ എണ്ണം 2,88,690 ആയി

റിയാദ്: സൗദിയിൽ 1428 പേർക്ക് കൂടി​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി​. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​​. 1816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്​. തീവ്രപരിചരണ വിഭാഗത്തിലാണ്​ അവർ.

അതേസമയം, 2,52,039 രോഗികൾ​ ഇതുവരെ സുഖംപ്രാപിച്ചു​. ഞായറാഴ്​ച 1599 പേർ കൂടി​ രോഗമുക്തി നേടി. ​രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി​. ​24 മണിക്കൂറിനിടെയുണ്ടായ 60,846 ടെസ്​റ്റുകളടക്കം രാജ്യത്ത്​ ഇതുവരെ നടത്തിയ മൊത്തം ടെസ്​റ്റുകളുടെ എണ്ണം 3,813,274 ആയി.

Share this story