ഇന്ന് 1417 പേർക്ക് കൊവിഡ്, 1242 പേർക്ക് സമ്പർക്കത്തിലൂടെ; 1426 പേർക്ക് രോഗമുക്തി

ഇന്ന് 1417 പേർക്ക് കൊവിഡ്, 1242 പേർക്ക് സമ്പർക്കത്തിലൂടെ; 1426 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 62 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേർക്കും 36 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസയമം ഇന്ന് 1426 പേർ രോഗമുക്തി നേടി

അഞ്ച് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ(68), കണ്ണൂർ കോളയാട് സ്വദേശി കുമ്പ മാറാടി(75), തിരുവനന്തപുരം വലിയതുറ സ്വദേശി മണിയൻ(80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി 52 വയസ്സുള്ള പ്രേമ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മണിക്കൂറിനിടെ 21,625 പരിശോധനകൾ നടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4

Share this story