കോവിഡ് വാക്സിൻ: 20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി ഓര്‍ഡറുകള്‍ ലഭിച്ചതായി റഷ്യ

കോവിഡ് വാക്സിൻ: 20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി ഓര്‍ഡറുകള്‍ ലഭിച്ചതായി റഷ്യ

മോ​സ്കോ: റഷ്യ തന്നെ മുമ്പന്‍ ലോകത്തെയാകമാനം പിടിമുറുക്കിയിരിയ്ക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്കുള്ള മരുന്നാണ് കണ്ടുപിടിച്ചതായി റഷ്യ അവകാശപ്പെടുന്നത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് കോവിഡ് എന്ന മഹാമാരിയ്ക്കെതിരെയുള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാഡിമര്‍ പുടിന്‍ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. തന്‍റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും പുടിന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, റഷ്യ നിര്‍മ്മിച്ച വാക്സിന് വന്‍ ഡിമാന്‍ഡ് ആണ്. 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു. മ​റ്റ് അ​ഞ്ചു രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പം 500 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ദി​മി​ത്രി​യേ​വ് പ​റ​ഞ്ഞു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. റഷ്യന്‍ ഉപപ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ആഗസ്റ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

പു​തു​താ​യി ക​ണ്ടെ​ത്തി​യ കോ​വി​ഡ് വാ​ക്സി​ന് സോ​വി​യ​റ്റ് സാ​റ്റ​ലൈ​റ്റി​ന്‍റെ പേ​രാണ് റഷ്യ നല്കിയിരിയ്ക്കുന്നത്‌. സ്പുട്നിക് വി ​എ​ന്ന പേ​രാണ് വാ​ക്സിന് ന​ല്‍​കി​യി​രി​ക്കു​ന്നത്

Share this story