ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്

ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്

തി​രു​വ​ന​ന്ത​പു​രം: ജില്ലയില്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുകയാണ്. ഇതുവരെ ജില്ലയില്‍ 7,632 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

വൈറസ് ബാധ മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 4,602 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാവുന്നതോടൊപ്പം ജില്ലയില്‍ മഴയും ശക്തമാണ്. ജില്ലയില്‍ വെ​ള്ള​പ്പൊ​ക്കക്കെ​ടു​തി​ക​ളെ തു​ട​ര്‍​ന്ന് നിരവധി ദു​രി​താ​ശ്വാ​സ ക്യാ​മ്പുകള്‍ തുറന്നിട്ടുണ്ട്.

എന്നാല്‍, വ​ലി​യ​തു​റ​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ നിരവധി പേര്‍ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. 21 പേ​ര്‍​ക്കാണ് ഇവിടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 50 ​പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​രി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത് . ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലും കോ​വി​ഡ് ബാധ വര്‍ദ്ധിക്കുകയാണ്. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഇ​ന്ന് 98 ത​ട​വു​കാ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 41 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 101 ആ​യി.

Share this story