കുവൈറ്റിൽ 717 പേർക്കുകൂടി കോവിഡ്; 692 പേർക്ക് രോഗമുക്തി
Aug 14, 2020, 00:33 IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 717 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 73,785 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 731 പേർ ഉൾപ്പെടെ 65,451 പേർ രോഗമുക്തി നേടി. മൂന്നു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 489 ആയി. ബാക്കി 7845 പേരാണ് ചികിത്സയിലുള്ളത്.
117 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4397 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.470 കുവൈത്തികൾക്കും 247 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്