കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 104 കോവിഡ് മരണം

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 104 കോവിഡ് മരണം

ബംഗളൂരു: കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 104 മരണം റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3717 ആയി ഉയർന്നു. ഇന്നലെ 7908 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,11,108 ആയി 1,28,182 പേര്‍ ഇതുവരെ രോഗമുക്തരായി.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നലെ 5890 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 117 മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,245 ആയി. 5514 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 53,716 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

Share this story