ശീതീകരിച്ച ആഹാരങ്ങളിലൂടെ കോവിഡ് പകരുമോ; ലോകാരോഗ്യ സംഘടന പറയുന്നത്….?

ശീതീകരിച്ച ആഹാരങ്ങളിലൂടെ കോവിഡ് പകരുമോ; ലോകാരോഗ്യ സംഘടന പറയുന്നത്….?

ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കടല്‍ വിഭവങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശീതീകരിച്ച ആഹാരവസ്തുക്കളില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

വാര്‍ത്ത‍ പരന്നതോടെ, വ്യക്തത വരുത്തി ലോകാരോഗ്യ സംഘടന രംഗത്തെത്തി. ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കോവിഡ് പടരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

ശീതീകരിച്ച ആഹാരവസ്തുക്കള്‍ കൈകാര്യം ചെയ്തവരില്‍ നിന്നാകാം രോഗം ബാധിച്ചതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് അങ്കേല റാസ്മുസന്‍ പറഞ്ഞു.

സ്രവങ്ങളിലൂടെ മാത്രമേ വൈറസ് പകരുയുള്ളൂ എന്നാ കാര്യം വീണ്ടും ആവര്‍ത്തിച്ച ലോകാരോഗ്യ സംഘടന തുമ്മല്‍, ചുമ, സംസാരം, ശ്വസനം തുടങ്ങിയവയിലൂടെ മാത്രമേ ഈ സ്രവങ്ങള്‍ പുറത്തുവരികയുള്ളൂ എന്നും പറഞ്ഞു.

ചൈനയിലെ രണ്ടു നഗരങ്ങളില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ചകോഴിയിറച്ചിയില്‍ കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിലാണ് വൈറസ് കണ്ടെത്തിയതായി ചൈന അറിയിച്ചത്. ചൈനീസ് നഗരമായ ഷെന്‍സെസിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.

ബ്രസീലിലെ സാന്റാകാതറീനയിലെ തെക്കന്‍ സംസ്ഥാനത്തിലെ ഒറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്ന് വന്ന കോഴിയിറച്ചിയില്‍ നിന്നാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മുന്‍പ് ചൈനയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോഴിയിറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതോടെ ശീതീകരിച്ചഭക്ഷണപദാര്‍ത്ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Share this story