കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു.

ലവ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

https://twitter.com/lavagarwal/status/1294285062574206978?s=20

രാജ്യത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കുകള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത് ലവ് അഗര്‍വാള്‍ ആയിരുന്നു.

വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ധേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.

താനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ലവ് അഗർവാൾ വ്യക്തമാക്കി. അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കുമെന്നും തുടർന്ന് അവരെ ക്വറന്‍റെയ്നില്‍ പ്രവേശിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആന്ധ്രാപ്രദേശ് കേഡറിലെ 1996 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
അതിനിടെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തി നേടി.

Share this story