റിമാന്‍റ് പ്രതിക്ക് കൊവിഡ്; തൃശൂർ ജില്ലാ കോടതി സമുച്ചയം അടച്ചിടാൻ നിർദേശം

റിമാന്‍റ് പ്രതിക്ക് കൊവിഡ്; തൃശൂർ ജില്ലാ കോടതി സമുച്ചയം അടച്ചിടാൻ നിർദേശം

തൃശൂർ: റിമാന്‍റ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ജില്ലാ കോടതി സമുച്ചയം അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കോടതി സമുച്ചയം വ്യാഴാഴ്ച്ച വരെ തുറക്കില്ല. പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണം. കെട്ടിടം അണുവിമുക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 1569 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി രോഗബാധിതരായവരാണ്.

അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ ഇന്ന് രോഗബാധിതരായി. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേരും രോഗബാധിതരായിട്ടണ്ട്.

Share this story