കുവൈത്തില്‍ 508 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ 508 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ പുതുതായി സ്ഥിരീകരിച്ചത് 508 പുതിയ കോവിഡ് കേസുകള്‍. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 76,205 ആയെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചിട്ടുമുണ്ട്.

സമ്പര്‍ക്കം മൂലവും അല്ലാതെയും വൈറസ് ബാധിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് പറഞ്ഞു. 117 രോഗികളുടെ നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.

501 ആണ് രാജ്യത്തെ ആകെ കോവിഡ് മരണം.
പുതുതായി 2,863 പരിശോധനകള്‍ നടത്തി. 616 പേര്‍ രോഗമുക്തി നേടി. കുവൈത്തില്‍ ഇതുവരെ 558,800 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

Share this story