കുവൈറ്റിൽ 502 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 502 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 79269 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 622 പേർ ഉൾപ്പെടെ 71,264 പേർ രോഗമുക്തി നേടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർകൂടി മരിച്ചതോടെ കോവിഡ് മരണം 511 ആയി. ബാക്കി 7494 പേരാണ് ചികിത്സയിലുള്ളത്. 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3530 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
