കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പോലീസ് ബിഗ് സെല്യൂട്ട്: എം മെഹബൂബ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പോലീസ് ബിഗ് സെല്യൂട്ട്: എം മെഹബൂബ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരെയും സർക്കാർ നിയോഗിക്കണം എൽജെപി സ്റ്റേറ്റ് പ്രിഡണ്ട് എം മെഹബൂബ് സർക്കാറിനോട് ആവിശ്യപെടുന്നു.

കേരളത്തിൽ കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്ത അന്ന് മുതൽ കേരള പോലീസ് വിശ്രമമില്ലാതെ ജോലി ചെയ്ത് കൊണ്ടിരിക്കുക ആണ് പോലീസുകാരും മനുഷ്യർ ആണ് എന്ന പരിഗണ സർക്കാർ അവരോട് കാണിക്കണം കേരളത്തിലെ മിക്ക സ്റ്റേഷനുകളിലെയും പോലീസുകാർ കാർക്ക് കോ വിഡ് രോഗം പിടിപ്പെടുന്ന ഒരു അവസ്ഥ ആണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. അത് സർക്കാരിന്റെ വലിയ വീഴ്ച്ച തന്നെയാണ് മറ്റ് എത്രയോ ഗവൺമെന്റ് ഉദ്യോഗസ്ഥൻമാർ വീട്ടിൽ വെറുതെ ഇരുന്ന് വലിയ ശമ്പളം കൈപ്പറ്റി കൊണ്ടിരിക്കുകയാണ് അത് ശരിയായ ഒരു നടപടി അല്ല. പോലീസുകാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി അഹോരാത്രം കഷ്ട്ടപ്പെടുമ്പോൾ ഒരു വിഭാഗം ഗവൺമെന്റ് ജോലിക്കാർ കൈയും കെട്ടി നോക്കി ഇരുന്ന് ശമ്പളം കൈപ്പറ്റുന്നത് ശരിയായ നടപടി അല്ല എന്ന് എൽ ജെ പി സ്റ്റേറ്റ് പ്രസിഡണ്ട്
കുറ്റപ്പെടുത്തി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസിനെ ‘സഹായിക്കാൻ മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥൻമാരെയും സർക്കാർ ചുമതലപ്പെടുത്തണം അങ്ങനെ എങ്കിലും പോലീസുകാർക്ക് കുറച്ച് വിശ്രമം ലഭിക്കട്ടേ. ഒരു വിഭാഗം ഗവൺമെന്റ് ഉദ്യാഗസ്ഥരെ കൊണ്ട് മാത്രം ജോലി ചെയ്യിക്കുന്നത് ശരി അല്ല എന്ന് ലോക് ജൻശക്തി പാർട്ടി സ്റ്റേറ്റ് പ്രസിഡണ്ട് എം മെഹബൂബ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Share this story