സൗദിയിൽ ഇന്ന് 1175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2745 പേര്‍ക്ക് രോഗമുക്തി

സൗദിയിൽ ഇന്ന് 1175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2745 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ 1175 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2745 പേര്‍ കൂടി കോവിഡ് മുക്തരായി. 42 പേരാണ് മരിച്ചത്. വിവിധ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 22075 മാത്രമാണ്. ഇവരില്‍ 1635 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 308654 ഉം മരിച്ചവരുടെ എണ്ണം 3691 ഉം ആയി ഉയര്‍ന്നു. 282888 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.

Share this story