സൗദിയില്‍ ഇന്ന്‍ 1068 പേർക്ക് കൊവിഡ്: 1013 പേർക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന്‍ 1068 പേർക്ക് കൊവിഡ്: 1013 പേർക്ക് രോഗമുക്തി

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1068 പേർ. 1013 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു. അതേസമയം, 33 കോവിഡ് മരണവും രേഖപ്പെടുത്തി. 84 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിസാനിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയാറു വരെ രാജ്യത്ത് ഇതുവരെ ആകെ 47,92,192 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,707 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

മക്ക 67, മദീന 57, റിയാദ് 55, തബൂക് 48 തുടങ്ങി 102 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 22.136 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1601 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 310,836 ഉം മരണസംഖ്യ 3755 ഉം രോഗമുക്തി നേടിയവർ 284,945 ആയി.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പത്തിരണ്ട് ലക്ഷം കടന്നു ( .3,239,096 ) മരണസംഖ്യ അറുപതിനായിരത്തി നടുത്തായി കടന്നു. (59,645 ) പ്രതിദിന രോഗ വർദ്ധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് രോഗമുക്തി നേടിയത് 2,468,688 പേരാണ്, ചികിത്സയിലുള്ളത് 710,763 പേരാണ്.

കേരളത്തില്‍ ഇന്നു രോഗം ബാധിച്ചവര്‍ 2476. രോഗമുക്തി 1351 ആകെ രോഗബാധിതര്‍ 64,354 രോഗമുക്തിനേടിയവര്‍ 41,690 ചികിത്സയിലുള്ളത് 21,232 മരണസംഖ്യ 257 ഇതുവരെ നടത്തിയ ആകെ ടെസ്റ്റ്‌ 14,87,907 ആണ്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി നാല്‍പ്പത് ലക്ഷം കടന്നു 24,083,507 ആയി ഉയർന്നു. ഇതുവരെ , 824,194 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 16,626,444 ആയി എന്നത് ആശ്വാസം നൽകുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു. 182,421 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,254,739, പേർ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. മരണസംഖ്യ 116,666 ആയി ഉയർന്നു. 2,848,395 പേർ രോഗമുക്തി നേടി.

Share this story