സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം; 2067 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം; 2067 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2067 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. 10 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

അതി നിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചു നിർത്താനായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ കഴിഞ്ഞ ദിവസം 47,828 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മരണനിരക്കും രാജ്യത്ത് കൂടുതലാണ്. ഒരു ദിവസം ആയിരത്തിലധികം പേരാണ് മരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുകയാണ്. അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവുമെല്ലാം കേരളത്തിലുണ്ട്. എങ്കിലും രോഗവ്യാപനവും മരണനിരക്കും പിടിച്ചു നിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story