സൗദിയില്‍ 1019 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 1310 പേർക്ക് രോഗമുക്തി

സൗദിയില്‍ 1019 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: 1310 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ 1019 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 1310 പേര്‍ കൂടി കോവിഡ് മുക്തരായി. 30 പേരാണ് മരിച്ചത്. വിവിധ ആശുപത്രിയില്‍ ഇപ്പോള്‍ 21815 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1582 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 311855 ഉം മരിച്ചവരുടെ എണ്ണം 3785 ഉം ആയി ഉയര്‍ന്നു. 286255 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.

Share this story