24 മണിക്കൂറിനിടെ 78,512 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 78,512 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 78,512 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. 971 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 64,469 ആയി

കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തിൽ നിലവിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദിനംപ്രതി മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

7.81 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 27.74 ലക്ഷം പേർ രോഗമുക്തി നേടി. 76.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Share this story