സംസ്ഥാനത്ത് ഇന്ന് പത്ത് കൊവിഡ് മരണം സ്ഥീരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് കൊവിഡ് മരണം സ്ഥീരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1950 പേർ രോഗമുക്തരായി.

പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഓണാവധി ആയതിനാൽ പരിശോധയുടെ എണ്ണം കുറഞ്ഞതിനാലാണ് അത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. രണ്ട് ദിസമായി 8ന് മുകളിലാണ്. ഇത് 5ന് താഴെ നിർത്തണം. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം പ്രതീക്ഷിച്ച രീതിയിൽ കേസ് വർധന ഉണ്ടായില്ല. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി. നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു. അതു പിടിച്ചു നിർത്താൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story