വിക്ടോറിയയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; കര്‍ഫ്യൂ രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ മാത്രം

വിക്ടോറിയയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; കര്‍ഫ്യൂ രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ മാത്രം

മെൽബൺ: വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗത്തിന് പൂര്‍ണമായ ശമനമുണ്ടായിട്ടില്ലെങ്കിലും നിലവിലെ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്ന സൂചനയേകി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തി. ഇത് സംബന്ധിച്ച നീക്കങ്ങളെക്കുറിച്ച് അദ്ദേഹം ഏറ്റവും പുതിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആഴ്ചകളോളമായി സ്‌റ്റേജ് 4 ലോക്ക്ഡൗണിലായ മെട്രൊപൊളിറ്റന്‍ മെല്‍ബണിലെയും സ്റ്റേജ് 3 ലോക്ക്ഡൗണിലായ റീജിയണല്‍ വിക്ടോറിയയിലെയും മില്യണ്‍ കണക്കിന് പേര്‍ ലോക്ക്ഡൗണില്‍ എപ്പോഴാണ് ഇളവുകളുണ്ടാവുകയെന്നതിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാനവുമായി ഡാനിയേല്‍ മുന്നോട്ട വന്നിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ മൊത്തത്തില്‍ റദ്ദാക്കി എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചാലുള്ള അപകടത്തെക്കുറിച്ച് ഡാനിയേല്‍ എടുത്ത് കാട്ടിയിട്ടുമുണ്ട്.

പുതിയ ഇളവുകള്‍ പ്രകാരം കര്‍ഫ്യൂ രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ മാത്രമായിരിക്കും. നിലവില്‍ വ്യായാമത്തിന് ഒരു മണിക്കൂറാണ് അനുവദിച്ചതെങ്കില്‍ ഇനി രണ്ട് മണിക്കൂറാക്കും. പൊതു സ്ഥലങ്ങളില്‍ രണ്ട് പേര്‍ക്ക് അല്ലെങ്കില്‍ ഒരു കുടുംബത്തിലുള്ളവര്‍ക്ക് സമ്മേളിക്കാം. ഒറ്റക്ക് താമസിക്കുന്നവര്‍ക്കായി സോഷ്യല്‍ ബബിള്‍ സൃഷ്ടിക്കും. പ്ലേ ഗ്രൗണ്ടുകള്‍ തുറക്കാന്‍ പുതിയ ഇളവുകളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്ലാനിന്റെ രണ്ടും മൂന്നും നാലും സ്റ്റെപ്പുകള്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്.

Share this story