സൗദിയില്‍ ഇന്ന് 775 പേര്‍ക്ക് കൊവിഡ്; 28 മരണം

സൗദിയില്‍ ഇന്ന് 775 പേര്‍ക്ക് കൊവിഡ്; 28 മരണം

റിയാദ്: സൗദിയില്‍ ഇന്ന് 775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 323,012 ആയി. ഇന്ന് 720 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 298,966 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,881 ആയി. 1,386 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 4,165 ആയി.

Share this story