ഒന്റാറിയോവില്‍ നാലാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ല; കൊറോണപ്പെരുപ്പത്താലുള്ള മുന്‍കരുതല്‍

ഒന്റാറിയോവില്‍ നാലാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ല; കൊറോണപ്പെരുപ്പത്താലുള്ള മുന്‍കരുതല്‍

ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇനി നാലാഴ്ചത്തേക്ക് യാതൊരു ഇളവുകളും അനുവദിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമെടുത്ത് ഒന്റാറിയോ രംഗത്തെത്തി. ഇവിടെ കോവിഡ് കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് പ്രൊവിന്‍സ് ഈ കര്‍ക്കശമായ തീരുമാനമെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പ്രൊവിന്‍സില്‍ 185 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച 190 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 24ന് ശേഷം പ്രൊവിന്‍സില്‍ ഒറ്റ ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന കേസുകളായിരുന്നു ഇത്. ഇക്കാരണത്താല്‍ അടുത്ത നാലാഴ്ചത്തേക്ക് പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചുവെന്നാണ് ഒന്റാറിയോവിലെ ഹെല്‍ത്ത് മിനിസ്റ്ററായ ക്രിസ്റ്റിനെ ഏലിയട്ട് ചൊവ്വാഴ്ച പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ പ്രൊവിന്‍സില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്നാണ് ഏലിയട്ട് വിശദീകരിച്ചിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് പ്രൊവിന്‍സില്‍ ഒത്ത് കൂടാവുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും സ്‌പോര്‍ട്ടിംഗ് ഇവന്റുകളില്‍ ഒത്ത് കൂടാവുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന നടപടികളും നാലാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുന്നുവെന്നാണ് ഏലിയട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനം സ്‌കൂളുകളെ ബാധിക്കുകയില്ല. ചൊവ്വാഴ്ച മുതലായിരുന്നു പ്രൊവിന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നത്.

Share this story