കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ദിവസമായി സെപ്റ്റംബര്‍ 11

കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ദിവസമായി സെപ്റ്റംബര്‍ 11

കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ഒരു ദിവസം രാജ്യത്ത് വന്നെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. മാര്‍ച്ച് 15ന് ശേഷം കോവിഡ് ഒരൊറ്റ ജീവന്‍ പോലും കവരാത്ത ദിവസം സംജാതമായിരിക്കുന്നത് സെപ്റ്റംബര്‍ 11നാണ്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം പ്രത്യേകം എടുത്ത് കാട്ടിയിരിക്കുന്നത്.

ഇത് പ്രകാരം കാനഡയിലെ മൊത്തം കോവിഡ് മരണം സെപ്റ്റംബര്‍ 11ന് 9163 എന്ന സംഖ്യയില്‍ തന്നെ നിലകൊള്ളുകയാണ്. സെപ്റ്റംബര്‍ പത്തിലെ മരണസംഖ്യ തന്നെയാണിതെന്ന് ഗവണ്മെന്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. മരണം സംഭവിച്ചിട്ടില്ലെങ്കിലും അന്നേ ദിവസം പുതിയ കോവിസ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരംസെപ്റ്റംബര്‍ 11ന് രാജ്യത്ത് പുതിയ 702 കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും മൊത്തം കേസുകള്‍ 1,35,626 ആയി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ മിക്ക പ്രൊവിന്‍സുകളും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുകയും സ്‌കൂളുകള്‍ തുറക്കുകയും ചെയ്ത അവസരത്തിലാണ് ആശ്വാസകരമായ പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. എന്നാല്‍ അതേ സമയം രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ സമീപദിവസങ്ങളിലായി നേരിയ തോതില്‍ വര്‍ധനവ് പ്രകടമാകുന്നുമുണ്ട്. ഇതിനാല്‍ രാജ്യത്ത് പുതിയ കോവിഡ് തരംഗം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കടുത്ത മുന്നറിയിപ്പുയര്‍ത്തിയിട്ടുമുണ്ട്. ബ്രിട്ടീഷ് കൊളംബിയ അടക്കമുള്ള ചില പ്രൊവിന്‍സുകള്‍ കോവിഡിനെ പിടിച്ച് കെട്ടുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share this story