സൗദിയില്‍ ഇന്ന് 607 പേര്‍ക്ക് കൂടി കൊവിഡ്; 1060 പേര്‍ക്ക് രോഗമുക്തി: 37 മരണം

സൗദിയില്‍ ഇന്ന് 607 പേര്‍ക്ക് കൂടി കൊവിഡ്; 1060 പേര്‍ക്ക് രോഗമുക്തി: 37 മരണം

റിയാദ്: സൗദി അറേബ്യയില്‍ 607 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1060 പേര്‍ കൂടി കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 303,930 ആയി. രോഗികളുടെ എണ്ണം 326,258 ആയും മരിച്ചവരുടെ എണ്ണം 4305 ആയും ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 18023 പേരില്‍ 1293 പേരുടെ നില ഗുരുതരമാണ്.

Share this story