രോഗലക്ഷണമില്ല; കര്‍ണാടക ആഭ്യന്തരമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Share with your friends

ബംഗളൂരു: കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണമില്ലെന്നും സ്വയം ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഉചിതമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബോമ്മൈ അഭ്യര്‍ത്ഥിച്ചു.

”ഞങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്ന ഒരു ആള്‍ക്ക് ഇന്നലെ കോവിഡ് -19 പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും പരിശോധനയ്ക്ക് വിധേയനായി, എനിക്ക് രോഗം ബാധിച്ചു, ലക്ഷണങ്ങളൊന്നുമില്ല, ആരോഗ്യവാനാണ്. വീട്ടില്‍ ക്വാറന്റൈനിലാണ്. അടുത്തിടെ എന്നോട് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ ഉടന്‍ തന്നെ പരിശോധന നടത്തി ഉചിതമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, ”മന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 50 ലക്ഷം കടന്നു. രോഗമുക്തരായവരുടെ എണ്ണം 39,42,360 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം കോവിഡ് കേസുകള്‍ 50,20,359 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രാവിലത്തെ 8 മണിക്കുള്ള ഡാറ്റ കാണിക്കുന്നു. മരണസംഖ്യ 82,066 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 82,066 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 30,409, തമിഴ്നാട്ടില്‍ നിന്ന് 8,502, കര്‍ണാടകയില്‍ നിന്ന് 7,481, ആന്ധ്രയില്‍ നിന്ന് 5,041, ദില്ലിയില്‍ നിന്ന് 4,806, ഉത്തര്‍പ്രദേശില്‍ നിന്ന് 4,604, പശ്ചിമ ബംഗാളില്‍ നിന്ന് 4,064, പഞ്ചാബില്‍ നിന്ന് 2,514 ഉം മധ്യപ്രദേശില്‍ നിന്ന് 1,820 ആണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!