രാജ്യത്ത് 24 മണിക്കൂറിനിടെ 97,894 പേർക്ക് കോവിഡ്; രോഗബാധിതർ 51 ലക്ഷം കവിഞ്ഞു, മരണം 83,198

രാജ്യത്ത് 24 മണിക്കൂറിനിടെ 97,894 പേർക്ക് കോവിഡ്; രോഗബാധിതർ 51 ലക്ഷം കവിഞ്ഞു, മരണം 83,198

ലോകത്ത് പ്രതിദിനം കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ഒരു ദിവസം ഒരു ലക്ഷം കോവിഡ് രോ​ഗബാധിതർ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതി ആശങ്ക ഉയർത്തി മുന്നേറുകയാണ്.

ബുധനാഴ്ച മാത്രം രാജ്യത്ത് 97,894 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയർന്നു. ഒരു ദിവസം ആയിരം കോവിഡ് മരണങ്ങൾ എന്ന നിരക്കിലേക്കും രാജ്യത്തിന്റെ സ്ഥിതി മാറി.

ഇന്നലെ മാത്രം 1132 പേരാണ് കോവിഡ് രോ​ഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 83,198 ആയി ഉയർന്നു. ഇതേസമയം 82,719 പേർ ഇന്നലെ കോവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 10.09,976 പേർ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 23,365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 11,21,221 ആയി.

തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കർണാടകയിൽ 9725 പേർക്കും, ആൃന്ധ്രപ്രദേശിൽ 8835 പേർക്കും, തമിഴ്നാട്ടിൽ 5652 പേർക്കുമാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.

Share this story