കോവിഡ് ബാധയില്‍ വന്‍ കുതിപ്പ്, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച

Share with your friends

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അത് തീവ്രമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച.

കോവിഡ് വ്യാപനം ശക്തമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുക.

സെപ്റ്റംബര്‍ 23ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, ഡല്‍ഹി , തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി അവലോകനം നടത്തുക. കഴിഞ്ഞ ആഗസ്റ്റ്‌ 11 നാണ് പ്രധാനമന്ത്രി അവസാനമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് കോവിഡ് അവലോകന യോഗം നടത്തിയത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 93,337 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1247 പേര്‍ രോഗം ബാധിച്ച്‌ മരിച്ചപ്പോള്‍ ആകെ എണ്ണം 85,619 ആയി.

എന്നാല്‍ ഇതേ സമയം 95,880 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇത് ആശ്വാസം പകരുന്നു വസ്തുതയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 79.28 ശതമാനമാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്‍പില്‍ അമേരിക്കയാണുള്ളത്.

അതേസമയം, പോസിറ്റിവിറ്റി റേറ്റ് 10.58% ആയി ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാമതും കോവിഡ് മരണത്തില്‍ മൂന്നാമതുമുള്ള ഇന്ത്യ പ്രതിദിന കേസുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നാമതാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!