കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 83,347 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 83,347 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1085 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 90,020 ആയി.

രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കൊവിഡ് ബാധിതരിൽ 9.63 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 45.87 ലക്ഷം പേർ രോഗമുക്തി നേടി.

രോഗമുക്തി നിരക്ക് 80 ശതമാനമായി ഉയർന്നിട്ടുണ്ട്. കൊവിഡ് മരണനിരക്ക് 1.59 ശതമാനമാണ്. ദിനംപ്രതിയുള്ള പരിശോധനാശേഷി 12 ലക്ഷമായി ഉയർന്നു. 6.5 കോടി സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്.

Share this story