രാജ്യത്തെ 60 ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പ്രധാനമന്ത്രി

Share with your friends

ന്യൂഡല്‍ഹി: രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നവിധം കൊവിഡ് വ്യാപനമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കൂടുതലുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ 65.5 ശതമാനവും മരണനിരക്കില്‍ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രോഗബാധ സംബന്ധിച്ച ശരിയായ വിധത്തിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. ലക്ഷണങ്ങളില്ലാതെയാണ് കൂടുതല്‍ രോഗബാധയും സ്ഥിരീകരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കിംവദന്തികള്‍ വര്‍ധിക്കും. പരിശോധനയില്‍ പിഴവുകളുണ്ടെന്ന സംശയം ജനങ്ങളില്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാതെപോകുന്നതിന് ഇത് വഴിയൊരുക്കുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്ക കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ 56 ലക്ഷം കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് ബാധിച്ച് 90,000ല്‍ അധികം മരണമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,527 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!