സൗദിയില്‍ ഇന്ന് 461 പേര്‍ക്ക് കൊവിഡ്; ഇനി ചികിത്സയില്‍ ഉള്ളത് 11,730 പേര്‍

സൗദിയില്‍ ഇന്ന് 461 പേര്‍ക്ക് കൊവിഡ്; ഇനി ചികിത്സയില്‍ ഉള്ളത് 11,730 പേര്‍

റിയാദ്: സൗദിയില്‍ ഇന്ന് 461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 332,790 ആയി. ഇന്ന് 30 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 4,655 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,730 പേരാണ്. 1,035 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 769 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 316,405 ആയി.

Share this story